വയനാട് ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, പുനരധിവാസം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി

Anjana

Wayanad landslide rescue rehabilitation

വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ടെന്നും 148 മൃതശരീരങ്ങൾ കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലം നിർമ്മാണം പൂർത്തിയായതിന് ശേഷം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനായി എന്നും അദ്ദേഹം പറഞ്ഞു. 66 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവ സംസ്കരിക്കുന്നതിൻ്റെ ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കുമെന്നും ഇത് അതിവേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വെള്ളാർ മല സ്കൂളിന് ബദൽ സംവിധാനം ഒരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭാവന വരുന്നുണ്ടെന്നും സി.എം.ഡി.ആർ.എഫ് ചെലവഴിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: CM Pinarayi Vijayan updates on Wayanad landslide rescue operations and rehabilitation plans

Image Credit: twentyfournews