വയനാട് ഉരുൾപൊട്ടൽ: ചെളിയിൽ കുടുങ്ങിയ വ്യക്തിയെ രക്ഷപ്പെടുത്തി; 47 പേർ മരിച്ചു

Anjana

Wayanad landslide rescue

വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ട ഒരാളെ ഫയർ ആൻഡ് റെസ്ക്യു ടീം അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകളോളം ചെളിയിൽ കുടുങ്ങിക്കിടന്ന അദ്ദേഹത്തിന്റെ സഹായാഭ്യർത്ഥന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ദുരന്തത്തിൽ 47 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെ ദുരന്തമുണ്ടായത്. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു പോയിരിക്കുന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും സൈന്യം ദുരന്തബാധിത മേഖലയിലേക്ക് എത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.

Story Highlights: Fire and Rescue team saves man trapped in mud during Wayanad landslide