തിയേറ്ററിൽ നിന്ന് സിനിമ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിച്ച മധുര സംഘം പിടിയിൽ

Anjana

movie piracy arrest

തിയേറ്ററിൽ നിന്ന് സിനിമകൾ മൊബൈലിൽ പകർത്തി വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന മധുര സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. എറണാകുളം സൈബർ പൊലീസാണ് മധുര സ്വദേശി സ്റ്റീഫനെ അറസ്റ്റ് ചെയ്തത്. ‘ഗുരുവായൂർ അമ്പല നടയിൽ’ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിലാണ് നടപടി.

തിരുവനന്തപുരം ഏരീസ് തിയേറ്ററിൽ വെച്ച് ‘റയാൻ’ എന്ന തമിഴ് ചിത്രം മൊബൈലിൽ പകർത്തുന്നതിനിടെയാണ് സ്റ്റീഫൻ പിടിയിലായത്. ‘ഗുരുവായൂർ അമ്പല നടയിൽ’ എന്ന സിനിമയും ഇതേ രീതിയിൽ പകർത്തിയത് ഇയാൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് സിനിമകളും ഏരീസ് പ്ലസിൽ നിന്നാണ് പകർത്തിയത്. അതേ സീറ്റുകളിൽ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തത് സംശയം ജനിപ്പിച്ചു. തുടർന്ന് തിയേറ്റർ ഉടമകൾ സൈബർ പൊലീസിനെ വിവരമറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്റ്റീഫനൊപ്പം മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. മധുരയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ റാക്കറ്റിന്റെ ഭാഗമാണ് സ്റ്റീഫൻ എന്നാണ് പൊലീസിന്റെ നിഗമനം. സിനിമാ വ്യവസായത്തിന് ഭീഷണിയായ ഈ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.