ഇടുക്കിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു

Anjana

Idukki quotation gang robbery

ഇടുക്കി അടിമാലിയിൽ ഒരു യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശിയായ സുമേഷ് സോമൻ എന്ന യുവാവിനെ കല്ലാറുകുട്ടിയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റ സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുമേഷിനെ കാറിൻ്റെ സീറ്റിനോട് ചേർത്ത് കൈകാലുകൾ കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവർന്നു. പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് പൊലീസിന് നൽകിയ മൊഴിയിൽ, പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്ന് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുമേഷും നാട്ടുകാരിയായ പെൺ സുഹൃത്തും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവതി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഫോൺ തട്ടിയെടുക്കാൻ യുവതിയാണ് ക്വട്ടേഷന് നൽകിയതെന്നാണ് സുമേഷിൻ്റെ ആരോപണം. യുവാവിൻ്റെ പരാതിയിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.