Headlines

Crime News, Kerala News

പാലക്കാട് വടക്കഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ പോത്ത് കവർച്ച; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ പോത്ത് കവർച്ച; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ നടന്ന പോത്ത് കവർച്ച സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായി. ചീരക്കുഴി സ്വദേശികളായ ഷമീർ, ഷജീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശാഖപട്ടണത്ത് നിന്ന് കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി വടക്കഞ്ചേരിയിലെത്തിയപ്പോൾ കാർ, ജീപ്പ്, ബൈക്ക് എന്നിവയിലായി എത്തിയ 10 അംഗ സംഘം ലോറി തടഞ്ഞുനിർത്തി അൻപതോളം പോത്തുകളെ കവർന്നു. കോയമ്പത്തൂർ ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ 4 കിലോമീറ്റർ അകലെയുള്ള വേങ്ങശ്ശേരിയിൽ ഇറക്കിവിട്ട ശേഷം ലോറി ഉപേക്ഷിച്ചു.

ലോറിയിലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈവറെയും ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോഡിൽ ഇറക്കിവിട്ടു. ലോറി ഉടമയുടെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇറച്ചി വിൽപ്പന നടത്തുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു

Related posts