കർണാടക ഷിരൂരിൽ മലയാളി രക്ഷാപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണം

Anjana

കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ, മലയാളി രക്ഷാപ്രവർത്തകരോട് കർണാടക പൊലീസ് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാൻ കർണാടക പൊലീസ് ആവശ്യപ്പെടുന്നതായി അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് വ്യക്തമാക്കി. ദൗത്യത്തിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സിഗ്നൽ ലഭിച്ചതിനാൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. എട്ട് മീറ്റർ താഴ്ചയിൽ മെറ്റൽ സാന്നിധ്യമുള്ളതായി സൂചനയുണ്ട്. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ടെങ്കിലും ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്. സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. ഷിരൂരിൽ തർക്കവും മർദനവും നടന്നെന്നാണ് റിപ്പോർട്ട്.