നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ യുവതി മരിച്ച സംഭവം: മൃതദേഹവുമായി പ്രതിഷേധം

Anjana

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുൻപിൽ വ്യാപക പ്രതിഷേധം അരങ്ങേറി. മലയിൻകീഴ് സ്വദേശി കൃഷ്ണ (28) ആണ് മരണമടഞ്ഞത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ യുവതിയുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കൃഷ്ണയുടെ മൂന്നു വയസുള്ള കുഞ്ഞിന്റെ മുഴുവൻ പഠനച്ചെലവും സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തഹസിൽദാർ രേഖാമൂലം ഉറപ്പ് നൽകണമെന്നും ജില്ലാ കളക്ടർ സ്ഥലത്തെത്തണമെന്നും അവർ ആവശ്യപ്പെട്ടു. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. നാല് മണിക്ക് തുടങ്ങിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയ കൃഷ്ണയ്ക്ക് നൽകിയ ഇഞ്ജക്ഷന് പിന്നാലെ അബോധാവസ്ഥയിലായെന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കൃഷ്ണ. ജൂലൈ 15-ലെ സംഭവത്തിൽ ആശുപത്രി ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.