മൈഗ്രേന്‍: കാരണങ്ങളും ഹോമിയോപ്പതി ചികിത്സയും

Anjana

migraine homeopathy treatment

Migraine Homeopathy Treatment | മൈഗ്രേന്‍ എന്ന തലവേദന നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ഈ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ചെറുതല്ല. ക്ലാസിക്കല്‍ മൈഗ്രേന്‍ സാധാരണയായി തലയുടെ ഒരു വശത്തു മാത്രമാണ് അനുഭവപ്പെടുന്നത്. ഇതിനാലാണ് ഇതിനെ നാടന്‍ ഭാഷയില്‍ ‘ചെന്നിക്കുത്ത്’ എന്നു വിളിക്കുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം. ചിലരില്‍ ഛര്‍ദ്ദിച്ചാല്‍ തലവേദന കുറയുകയും ചെയ്യും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം.

migraine homeopathy treatment

മൈഗ്രേന്‍ പല തരത്തിലുണ്ട്. രണ്ടു വശത്തും വരുന്ന തലവേദനയില്‍ ഓറ സാധാരണ കാണാറില്ല, ഇതിനെ കോമണ്‍ മൈഗ്രേന്‍ എന്നു വിളിക്കുന്നു. മറ്റു തരങ്ങളില്‍ ഹെമിപ്‌ളീജിക് മൈഗ്രേന്‍, ബാസില്ലാര്‍ മൈഗ്രേന്‍, റെറ്റിനല്‍ മൈഗ്രേന്‍, കുട്ടികളിലുണ്ടാകുന്ന മൈഗ്രേന്‍ എന്നിവ ഉള്‍പ്പെടുന്നു. മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ വെയില്‍, അധിക ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മര്‍ദ്ദം, പട്ടിണി, ശാരീരിക ക്ഷീണം, ദേഷ്യം, വാഹനയാത്ര, ഉറക്കക്കുറവ്, ആര്‍ത്തവകാലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ചില ഭക്ഷണങ്ങളും (എം.എസ്.ജി, ഓറഞ്ച്, ചോക്‌ളേറ്റ്, മദ്യം, സോയ ഉത്പന്നങ്ങള്‍) മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൈഗ്രേന്‍ ചികിത്സയില്‍ ഹോമിയോപ്പതി വളരെ ഫലപ്രദമാണ്. സാധാരണയായി മൂന്നു മാസത്തെ ചികിത്സകൊണ്ട് രോഗം പൂര്‍ണമായി ശമിപ്പിക്കാന്‍ സാധിക്കും. ഹോമിയോപ്പതിയില്‍ താത്കാലിക വേദനസംഹാരികളും ലഭ്യമാണ്. പ്രകൃതി തത്ത്വമനുസരിച്ച് മനുഷ്യരില്‍ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാല്‍ വ്യക്തിഗത ചികിത്സയാണ് നല്‍കുന്നത്. അംഗീകൃത ചികില്‍സാ യോഗ്യതയും പരിചയവുമുള്ള ഡോക്ടറെ സമീപിക്കുന്നത് ഉചിതമായിരിക്കും.