കൊല്ലത്ത് കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Anjana

കൊല്ലം പുനലൂർ ഡിപ്പോയ്‌ക്ക് സമീപം കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. തെന്മല സ്വ​ദേശി ബിനീഷാണ് അറസ്റ്റിലായത്. വഴിയരികിൽ നിർത്തി‌യിട്ടിരുന്ന ബസാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.

രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാരാണ് പ്രതിയെ പിടികൂടിയത്. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പ്രതി കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസുകളും റോഡിൽ നിർത്താറുള്ളതാണ് മോഷ്ടാവിന് സൗകര്യമായത്. ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം കെഎസ്ആർടിസിയുടെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ വെളിവാക്കുന്നതാണ്.