തൃശൂരിൽ ആവേശം മോഡൽ ഗുണ്ടാ പാർട്ടി: 32 പേർ പിടിയിൽ

തൃശൂരിൽ വീണ്ടും ആവേശം സിനിമ മോഡലിൽ ഗുണ്ടാ പാർട്ടി നടത്താനുള്ള ശ്രമം പൊലീസ് പണ്ടാരം വെച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച പാർട്ടി പൊലീസിന്റെ സമയോചിത ഇടപെടലിൽ പൊളിഞ്ഞു. സംഭവത്തിൽ 32 പേർ തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശ്ശൂർ പുത്തൂർ സ്വദേശിയായ ഗുണ്ടാത്തലവൻ തീക്കാറ്റ് സാജന്റെ പിറന്നാളാഘോഷത്തിനാണ് യുവാക്കൾ പട്ടാപ്പകൽ ഒത്തുകൂടിയത്. ഇൻസ്റ്റാഗ്രാമിൽ തീക്കാറ്റ് സാജന്റെ റീലുകൾ കണ്ട് ആകൃഷ്ടരായവരാണ് പാർട്ടിക്ക് എത്തിയ 32 പേരും. ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ചേർത്ത് സാജൻ വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു.

ഈ ഗ്രൂപ്പിലെ നിർദേശങ്ങൾക്കനുസരിച്ചാണ് യുവാക്കൾ ആഘോഷത്തിനെത്തിയത്. തങ്ങളുടെ ആരാധ്യപുരുഷനെ നേരിൽ കാണാനും പാർട്ടിയിൽ പങ്കെടുക്കാനുമാണ് ഒരു കേസിലും പ്രതികളല്ലാത്ത യുവാക്കൾ എത്തിയത്. കേക്ക് വാങ്ങാൻ പോയവർ തിരികെ എത്തുന്നതിനു മുൻപേ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംഭവം മണത്തറിഞ്ഞു.

നിമിഷങ്ങൾക്കകം തൃശ്ശൂർ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് എല്ലാവരെയും പിടികൂടി. തീക്കാറ്റ് സാജൻ സിനിമാ സ്റ്റൈലിൽ എത്താനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞ് രക്ഷപ്പെട്ടു.

പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത 18 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. ശേഷിച്ച 14 പേരുടെ പേരിൽ അനധികൃത സംഘം ചേരലിന് കേസെടുത്തു. നേരത്തെ കുറ്റൂർ പാടശേഖരത്തിൽ നടന്ന സമാന പാർട്ടി വിവാദമായിരുന്നു.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

കളക്ടർക്ക് വ്യാജ അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Fake social media accounts

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

അമിത ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഈ ഫീച്ചറുകൾ മതി
Instagram usage control

ഇൻസ്റ്റഗ്രാം അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാർക്ക് ഒരു പരിധി വരെ തടയിടാൻ ഇൻസ്റ്റഗ്രാമിൽ തന്നെ Read more

എൽഡിഎഫ് ബന്ധം അവസാനിച്ചു; നിയമസഭയിലേക്ക് മത്സരിക്കാൻ സൂചന നൽകി തൃശ്ശൂർ മേയർ
Thrissur Mayor MK Varghese

തൃശ്ശൂർ മേയർ എം.കെ. വർഗീസ് എൽ.ഡി.എഫുമായുള്ള ബന്ധം ഉടമ്പടി പ്രകാരം അവസാനിച്ചെന്ന് അറിയിച്ചു. Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

ഉള്ളടക്ക മോഷണം തടയാൻ പുതിയ ഫീച്ചറുമായി മെറ്റ
content theft prevention

സോഷ്യൽ മീഡിയയിലെ ഉള്ളടക്ക മോഷണം തടയാൻ മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒറിജിനൽ Read more