തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മേക്കര കല്ലുവിളയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ പത്തോളം പേരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി.
വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ആക്രമണമുണ്ടായത്. സമീപവാസികൾ ഇടപെട്ടപ്പോൾ മടങ്ങിപ്പോയ സംഘം പിന്നീട് തിരികെയെത്തി മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
51 വയസ്സുള്ള ജോണിക്ക് മുഖത്തും തലക്കും ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തിന്റെ അനിയനെയും സഹായത്തിനെത്തിയ മൂന്നുപേരെയും അക്രമിസംഘം മർദിച്ചു.
സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.