ബ്രിട്ടൺ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്

ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില് ലേബർ പാർട്ടിയോട് തോല്വി സമ്മതിച്ച് കണ്സര്വേറ്റീവ് പാര്ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം പാർലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബർ പാർട്ടി നേതാവായ കീർ സ്റ്റാർമാറെ ഋഷി സുനക് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവിയുടെ സ്ഥിരതയും വാഗ്ദാനവും ഉയർത്തിക്കാട്ടിക്കൊണ്ട്, സമാധാനപരമായ അധികാര പരിവർത്തനത്തിന് ഋഷി സുനക് ആഹ്വാനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.

ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു. അവർ മാറ്റത്തിന് സജ്ജരാണ്.

  പി.എം. ശ്രീ: സി.പി.ഐ.യെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. വീണ്ടും ചർച്ചയ്ക്ക്

മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ വ്യക്തമാക്കി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി, എസ്. ഡി.

എൽ. പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി, സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.

Related Posts
ട്രംപിന്റെ ലണ്ടൻ സന്ദർശനം: കനത്ത സുരക്ഷയിൽ കൂടിക്കാഴ്ചകൾക്ക് തുടക്കം
Donald Trump London Visit

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലണ്ടൻ സന്ദർശനം ആരംഭിച്ചു. സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ട്രംപിന് Read more

  ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
വംശീയ ഭീഷണി വെച്ചുപൊറുപ്പിക്കില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി
anti-immigration rally

വംശീയ ഭീഷണികൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. ടോമി റോബിൻസണിന്റെ Read more

നികുതി വർധനവും കുടിയേറ്റ നിയന്ത്രണവും: ബ്രിട്ടന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ലേബർ പാർട്ടി സമ്മേളനത്തിൽ രാജ്യത്തിന്റെ ഭാവി Read more

ഡൗണിങ് സ്ട്രീറ്റിലെ മാറ്റമില്ലാത്ത അധികാരി: ലാറി പൂച്ചയുടെ കഥ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ, രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും മാറ്റമില്ലാതെ Read more

ബ്രിട്ടൻ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിക്ക് വൻ വിജയം; സ്വതന്ത്രനായി മത്സരിച്ച കോർബിനും ജയിച്ചു

ബ്രിട്ടനിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വമ്പിച്ച വിജയം നേടിയെങ്കിലും, സഭയ്ക്കുള്ളിൽ അവർ Read more

  മെസിയുടെ വരവിൽ മുഖ്യമന്ത്രിക്ക് ധാരണയില്ല; ഗുരുതര ആരോപണവുമായി ഹൈബി ഈഡൻ
ബ്രിട്ടനിൽ അധികാരമേറ്റ ലേബർ പാർട്ടിയുടെ നയങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്നു

ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിലേക്കാണ് Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു; ലേബർ പാർട്ടി അധികാരത്തിലേറുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് രാജിവച്ചു. ഭാര്യ Read more

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ; കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തോൽവി

ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ച് Read more

ബ്രിട്ടണിൽ അധികാര മാറ്റം: ലേബർ പാർട്ടിക്ക് വൻ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ

ബ്രിട്ടണിൽ അധികാര മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. 14 Read more