ബ്രിട്ടണിൽ അധികാര മാറ്റം: ലേബർ പാർട്ടിക്ക് വൻ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ

ബ്രിട്ടണിൽ അധികാര മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. 650 അംഗ പാർലമെന്റിൽ ലേബർ പാർട്ടി 410 സീറ്റ് നേടുമെന്നും, ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമേ ലഭിക്കൂ എന്നുമാണ് റിപ്പോർട്ടുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഹൗസ് ഓഫ് കോമൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ 46 ദശലക്ഷത്തിലേറെ പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്.

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 40,000ത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. സുനകും ഭാര്യ അക്ഷത മൂർത്തിയും വടക്കൻ ഇംഗ്ലണ്ടിലെ റിച്ച്മണ്ടിനടുത്തുള്ള നോർത്ത് യോർക്ക്ഷെയറിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ കെയിർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ഉത്തര ലണ്ടനിലെ കാംഡനിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തു.

നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.

Related Posts
നികുതി വർധനവും കുടിയേറ്റ നിയന്ത്രണവും: ബ്രിട്ടന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ലേബർ പാർട്ടി സമ്മേളനത്തിൽ രാജ്യത്തിന്റെ ഭാവി Read more

  വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു
ഡൗണിങ് സ്ട്രീറ്റിലെ മാറ്റമില്ലാത്ത അധികാരി: ലാറി പൂച്ചയുടെ കഥ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ, രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും മാറ്റമില്ലാതെ Read more

ബ്രിട്ടൻ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിക്ക് വൻ വിജയം; സ്വതന്ത്രനായി മത്സരിച്ച കോർബിനും ജയിച്ചു

ബ്രിട്ടനിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വമ്പിച്ച വിജയം നേടിയെങ്കിലും, സഭയ്ക്കുള്ളിൽ അവർ Read more

ബ്രിട്ടനിൽ അധികാരമേറ്റ ലേബർ പാർട്ടിയുടെ നയങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്നു

ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിലേക്കാണ് Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു; ലേബർ പാർട്ടി അധികാരത്തിലേറുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് രാജിവച്ചു. ഭാര്യ Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
ബ്രിട്ടൺ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്

ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില് ലേബർ പാർട്ടിയോട് തോല്വി സമ്മതിച്ച് കണ്സര്വേറ്റീവ് പാര്ട്ടി നേതാവും Read more

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ; കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തോൽവി

ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ച് Read more