
തൃശൂർ : രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലാണ് പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് പ്രതിയായ ഡോക്ടറെ വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.രോഗിയുടെ കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയിലെത്തിയത്.
Story highlight : Vigilance arrests doctor in bribery case in Thrissur.