ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡനത്തിനു ഇരയാക്കി ; പ്രതിക്ക് 7 വർഷം തടവും അമ്പതിനായിരം രൂപ പിഴയും.

Anjana

The accused molested a 15 year old boy with autism disease was jailed for 7 years and fined Rs 50,000.

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിൽ   പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

പ്രതിയായ നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും.പിഴ തുക പീഡനത്തിനു ഇരയായ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2016 ഫെബ്രുവരിയി 27നാണ് കേസിനാസ്പദമായ സംഭവം.ഓട്ടിസം അസുഖ ബാധിതനായ കുട്ടിയെ ബാത്ത് റൂമിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.മകനെ കാണാതായതോടെ അന്വേഷിച്ചെത്തിയ അമ്മയാണ് കുറ്റകൃത്യം ആദ്യം കണ്ടത്.

തുടർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാത്.

Story highlight : The accused molested a 15 year old boy with autism disease was jailed for 7 years and fined Rs 50,000.