സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണ് അപകടം ; 4 പേർ മരിച്ചു

നിവ ലേഖകൻ

A helicopter carrying Joint Chiefs of Staff Bipin Rawat and his family has crashed, killing four people.

ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ് അപകടം.ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഉച്ചക്ക് 12.30നായിരുന്നു അപകടം.കുടുംബത്തെ കൂടാതെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.

നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് സംഭവം.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്.മൃതദേഹങ്ങൾ ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറയുന്നു.

അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും സേനയുടെ വിദഗ്ധ രക്ഷാ സംഘവും അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

Story highlight : A helicopter carrying Joint Chiefs of Staff Bipin Rawat and his family has crashed, killing four people.

Related Posts
ശബരിമല സ്വർണ്ണക്കൊള്ള: ഇഡി ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Sabarimala gold heist

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് Read more

കോഴിക്കോട് മലപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു, വീടുകളിൽ വെള്ളം കയറി
Kozhikode water pipe burst

കോഴിക്കോട് മലപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും Read more

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് ബിഎൽഒമാരുടെ പ്രതിഷേധം
BLO protest

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒമാർ പ്രതിഷേധം Read more

പോർച്ചുഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടി; അർമേനിയയെ തകർത്തു
FIFA World Cup Qualification

പോർച്ചുഗൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് Read more

പി.എം.ആർഷോക്കെതിരെ പരാതി നൽകിയ നിമിഷ രാജു പറവൂർ ബ്ലോക്കിലേക്ക്
Nimisha Raju

എഐഎസ്എഫ് നേതാവ് നിമിഷ രാജു പറവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. എസ്എഫ്ഐ മുൻ Read more

അനീഷ് ജോർജിന് എസ്ഐആർ സമ്മർദ്ദമില്ലെന്ന് കളക്ടർ; ആരോപണങ്ങൾ തള്ളി ജില്ലാ ഭരണകൂടം
BLO Aneesh George death

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. Read more

അനീഷ് ജോർജിന്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് സിപിഐഎം
Aneesh George death

ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ Read more

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബിൽ റിലീസ് ചെയ്തു
Aaro Short Film

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം 'ആരോ' യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്താണ് സിനിമയുടെ Read more

ഇറാനിലേക്ക് അവയവ കച്ചവടം: സാക്ഷി പ്രതിയായി; കൂടുതൽ തെളിവുകൾ പുറത്ത്
human trafficking case

ഇറാനിലേക്ക് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ സാക്ഷിയായിരുന്ന ഷമീർ പ്രതിയായി. ഷമീറിന് Read more

പഞ്ചാബ് നാഷണൽ ബാങ്കിൽ 750 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
PNB Bank Recruitment

പഞ്ചാബ് നാഷണൽ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർമാരുടെ 750 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more