Headlines

Awards

ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫിന് പത്മിനി വര്‍ക്കി പുരസ്‌കാരം.

ഇക്കൊല്ലത്തെ പത്മിനി വര്‍ക്കി സ്മാരക പുരസ്‌കാരത്തിനു അർഹയായി കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫ്.കോവിഡ് പ്രതിസന്ധിയിലും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുവാന്‍  കാണിച്ച ധീരതയും അർപ്പണബോധവുമാണ് ദീപയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്മിനി വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 12 ആം തീയതി ഹസ്സന്‍ മരക്കാര്‍ ഹാളിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  ദീപ ജോസഫിനു പുരസ്‌കാരം സമര്‍പ്പിക്കും.

ഉച്ചക്ക് 2.30 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഒഎസ് അംബിക എംഎല്‍എ, വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍ , ഗീത നസീര്‍ എന്നിവര്‍ പങ്കെടുക്കും.കോവിഡ്
പ്രതിസന്ധിയെ തുടർന്ന് 2020 ല്‍ മാറ്റി വെച്ച ദേവകി വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും.

Story highlight : Padmini Varkey Award to Ambulance Driver Deepa Joseph.

More Headlines

കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്
56ാമത് ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി അസം സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍.
എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ് ; പെൺകുട്ടികൾക്ക് 10 ശതമാനം സംവരണം.
എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു അർഹയായി പി വത്സല.
രണ്ടുവയസ്സുകാരി ഷെല്ലാ മേഹ്വിഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.
എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' ; സൃഷ്ടികള്‍ ക്ഷണിക്കുന്നു.
പുരസ്കാര പ്രഭയിൽ തിളങ്ങി 'ജോജി'.
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം, മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡ് ; അപേക്ഷ ക്ഷണിക്കുന്ന...
വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.

Related posts