Headlines

Crime News

‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി ; റിസോർട്ടിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ.

തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിൽ ലഹരിപാർട്ടി നടന്നതായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി.സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരിൽ നിന്നും  ഹാഷിഷ് ഓയിൽ, എംഡിഎംഎ, മറ്റ് ലഹരി വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.പുതുവർഷത്തോട് അനുബന്ധിച്ച് വിഴിഞ്ഞം, കോവളം മേഖലകളിലെ വിവിധയിടങ്ങളിൽ ലഹരി പാർട്ടി സംഘടിപ്പിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച ലഹരിപാർട്ടി ഇന്നലെ ഉച്ചവരെ നീണ്ടുനിന്നതായും പാർട്ടി സംഘടിപ്പിച്ചത് നിർവാണ എന്ന കൂട്ടായ്മയാണെന്നുമാണ് വിവരം.പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Story highlight : Four arrested for Intoxicating party of the Nirvana association at the resort in Thiruvananthapuram.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts