
കോട്ടയം പൊൻകുന്നത് വാഹനാപകടം.ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെവിഎംഎസ് ആശുപത്രിയിലെ നഴ്സാണ് മരണപ്പെട്ട അമ്പിളി.പൊൻകുന്നം കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.രാവിലെ ആശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാരുന്നു അപകടം.
ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് പിന്നാലെ വന്ന ലോറി ഇടിച്ചു കയറുകയും തുടർന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് അമ്പിളിയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തെങ്കിലും മരണപ്പെടുകയായിരുന്നു.
Story highlight : Woman dies in a road accident at kottayam.