പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

Anjana

Bichu Thirumala passed away
Bichu Thirumala passed away

മലയാളികൾ നെഞ്ചോട് ചേർത്ത എണ്ണമറ്റ ​ഗാങ്ങളുടെ രചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു.

ശ്വാസ തടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു.
തിരുവനന്തപുരത്തായിരുന്നു അന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മലയാള സിനിമക്കായി മൂവായിരത്തിൽ അധികം ഗാനങ്ങൾ ബിച്ചു തിരുമല സമ്മാനിച്ചിട്ടുണ്ട്.

1970-ല്‍ ‘ഭജഗോവിന്ദം’ എന്ന സിനിമയിലെ ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന പാട്ടായിരുന്നു ബിച്ചു തിരുമലയുടെ ആദ്യ​ഗാനം.

പിന്നീട് 420 ചിത്രങ്ങള്‍ക്കുവേണ്ടി രചിച്ചതുൾപ്പെടെ മൂവായിരത്തിലധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്.

ഏത് പാട്ടും അനായാസമായി എഴുതി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗാനരചയിതാവായ അദ്ദേഹം എന്നും തന്‍റെ സൃഷ്ടികളിലൂടെ പ്രേക്ഷക മനസ്സില്‍ ജീവിക്കും.

Story highlight : Famous lyricist Bichu Thirumala has passed away.