റോഡുകളുടെ ശോചനീയാവസ്ഥയില് പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി.
റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണമെന്നാണ് കോടതിയുടെ പരാമർശം.
സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് സമർപ്പിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി.
റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കില് ഉദ്യോഗസ്ഥരെ പ്രതി ചേര്ക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
റോഡുകൾ മികച്ചതായിരിക്കേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണെന്നതിനെപറ്റി ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു.
കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം നന്നാക്കിയ റോഡുകൾ ഈ വർഷം വീണ്ടും ശോചനീയാവസ്ഥയിലായെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ റോഡുകള് തകര്ന്നാല് അടിയന്തരമായി നന്നാക്കാന് സംവിധാനമില്ലെന്നാണ് കൊച്ചി നഗരസഭയുടേ വിശദീകരണം.
Story highlight : Engineers should resign if they do not know how to build roads says High Court.