ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്.
ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള പ്രതിസന്ധി മൂലം 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
1402 വില്ലേജുകളിലും 196 താലൂക്കുകളിലും നാല് നഗരങ്ങളിലുമാണ് മഴ നാശനഷ്ടം വിതച്ചത്.
ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ 255.5 ശതമാനത്തിലധികം മഴയാണ് രേഖപ്പെടുത്തിയത്.
ഈ നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മഴക്കെടുതിയെ തരണം ചെയ്യാൻ മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
തമിഴ്നാട്ടിൽ വെല്ലൂർ, കാഞ്ചീപുരം, വിഴിപ്പുരം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വെള്ളക്കെട്ടും തുടരുകയാണ്.
തീരദേശ മേഖലകൾ, കാവേരി ഡൽറ്റ ജില്ലകളിൽ രണ്ടു ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story highlight : Heavy rain continue in south Indian states