അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണ്ണായക കോടതി വിധി.
വഞ്ചിയൂർ കോടതിയുടെ ഉത്തരവ് പ്രകാരം അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി.
കോടതിയുടെ നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.കുഞ്ഞിന്റെ വൈദ്യ പരിശോധന കോടതി പൂർത്തിയാക്കിയ ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.
ഡിഎന്എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില് കുഞ്ഞിനെ വിട്ടു നൽകണമെന്നും സിഡബ്ള്യുസി നേരത്തെ നല്കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അനുപമ ഹര്ജി നല്കിയിരുന്നു.
അനുപമയും ഭർത്താവ് അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയടക്കമുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു.
ജില്ലാ ഗവൺമെന്റ് പ്ലീഡർ വഴി വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയായിരുന്നു.ഒപ്പം കേസ് ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു.
Story highlight : baby handed over to Anupama on Adoption controversy .