രാജ്യത്ത് ആസ്പര്ജില്ലസ് ലെന്റുലസ് എന്ന പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ദില്ലി എയിംസ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണപ്പെട്ട രണ്ട് പേര്ക്കാണ് ഈ ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇരുവര്ക്കും തുടക്കത്തില് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്മിനറി ഡിസീസായിരുന്നു.എന്നാൽ പിന്നീട് ഇവരിൽ ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില് സ്പ്ലിമെന്റല് ഓക്സിജന് തെറാപ്പിയും ആന്റിബയോട്ടിക്സും ആന്റി ഫംഗല് മരുന്നുകളും നല്കിയെങ്കിലും ഭേദമാകാത്തത്തോടെ വിശദമായ പരിശോധനയ്ക്കായാണ് എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
തുടർന്ന് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആദ്യത്തെ രോഗി ഫംഗസ് ബാധ മൂലം മരണപ്പെടുകയായിരുന്നു.
പനി, ചുമ, ശ്വാസംമുട്ടല് തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസ് ആശുപത്രിയിൽ പ്രവേശിച്ച രോഗിയിലാണ് രണ്ടാമതായി ആസ്പര്ജില്ലസ് ഫംഗസ് കണ്ടെത്തിയത്.
അവയവങ്ങളുടെ തകരാറു മൂലം ഒരാഴ്ച്ചയ്ക്ക് ശേഷം ഇയാളും മരണത്തിനു കീഴടങ്ങി.
ഇന്ത്യയില് ആദ്യമായാണ് ആസ്പര്ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.
മരുന്നുകളെ പ്രതിരോധിക്കാന് കഴിവുള്ളതാണ് ഈ ഫംഗസ് ബാധയെന്ന് വിദഗ്ധര് പറയുന്നു.മരണപ്പെട്ട രണ്ട് പേരും 40നും 50നും ഇടയിൽ പ്രായമുള്ളവരാണ്.
Story highlight : Two dies of Aspergillus lentulus.