സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് 9 ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും.ജലനിരപ്പ് താഴ്ന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു.
ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിക്കൊണ്ട് 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ജലനിരപ്പ് കുറയുകയായിരുന്നു.
ഇന്നലെ ജലനിരപ്പ് 141.65 അടിയായിരുന്നു.കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ഇപ്പോൾ ജലനിരപ്പ് താഴ്ന്നത്.
Story highlight : Heavy rains for the next five days in the state, Yellow Alert in nine districts.