Headlines

Accidents, National

ഗുരുതര വീഴ്ച ; മരണം സ്ഥിരീകരിച്ച് ഫ്രീസറിൽ കഴിഞ്ഞത് ഏഴ് മണിക്കൂർ, പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോൾ ജീവൻ.

young man in freezer

ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീകേഷ് കുമാർ എന്ന യുവാവിന് ജീവനോടെ 7 മണിക്കൂറോളം ഫ്രീസറിൽ കഴിയേണ്ടി വന്നത്.

വ്യാഴായ്ച്ച രാത്രിയോടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ട ശ്രീകേഷിനെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എമർജെൻസി വിഭാ​ഗത്തിലുണ്ടായിരുന്ന ഡോക്ടർ ശ്രീകേഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മരണം സ്ഥിരീകരിക്കുകയും തുടർന്ന് രാത്രിയായതിനാൽ  ശ്രീകേഷിനെ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

പോസ്മോർട്ടം നടത്തുന്നതിനായി ബന്ധുക്കളിൽ നിന്ന് സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടുവാങ്ങിയിരുന്നു.എന്നാൽ,പിറ്റേ ദിവസം രാവിലെ പോസ്റ്റ്മോർട്ടത്തിനായി ബോഡി പുറത്തെടുത്തപ്പോൾ ഹൃദയമിടിപ്പ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇതോടെ ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Story highlight :  The young man was presumed dead and kept in the freezer for seven hours. 

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു

Related posts