ന്യൂഡൽഹി: ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഡീസൽ എഞ്ചിൻ പാളം തെറ്റി.
ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലാണ് സംഭവം.
സംഭവത്തിൽ ആളപായമൊന്നും തന്നെയില്ല.റെയിൽവേ അധികൃതർ സംഭവ സ്ഥലത്തെത്തി അപകടത്തെ തുടർന്ന് തടസ്സപ്പെട്ട പ്രദേശത്തെ റെയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.
സ്ഫോടനത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ആണെന്നാണ് അധികൃതരുടെ ആരോപണം.
അപകടത്തെ തുടർന്ന് ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലൂടെ കടന്നു പോകുന്ന ട്രെയിനുകൾ യാത്ര അവസാനിപ്പിച്ചതായും,മറ്റ് ട്രെയിനുകൾ വഴി തിരിച്ചു വിട്ടതായും റെയിൽവേ അറിയിച്ചു.
ഡെഹ്രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യൽ ട്രെയിൻ (03362) എന്നീ ട്രെയിനുകളാണ് യാത്ര അവസാനിപ്പിച്ചത്.
ആക്രമണത്തിനു പിന്നിലെ ഭീകരരെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story highlight : A diesel engine derailed in a bomb blast on a railway track in Jharkhand.