സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.
പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് വില വർധിച്ചത്.
വില ഇനിയും വർധിച്ചേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.ഒരാഴ്ച്ചയ്ക്കിടെ 10 മുതൽ 20 ശതമാനം വരെയാണ് സാധനങ്ങളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയത്.
വൻപയർ,മഞ്ഞൾ കടുക്,പുളി, ചായപ്പൊടി, സോപ്പ് തുടങ്ങിയ സാധനങ്ങളുടെ വില ഒറ്റയടിക്കാണ് വർധിച്ചത്.
കോഴിക്കോട്ടെ മൊത്തവിൽപന കേന്ദ്രങ്ങളിൽ ഒരാഴ്ച മുൻപ് വൻപയറിന്റെ വില കിലോയ്ക്ക് 90 രൂപയായിരുന്നു.എന്നാലിപ്പോൾ 110 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്.
മഞ്ഞൾ കിലോയ്ക്ക് 130 രൂപയിൽ നിന്നും 150 രൂപയായി ഉയർന്നു.കടുകിന് കിലോയ്ക്ക് പതിനഞ്ച് രൂപ കൂടി 105 രൂപയായി.
മട്ടയും കുറുവയുമുൾപ്പെടെ എല്ലാ ഇനത്തിൽപ്പെട്ട അരികൾക്കും കിലോയ്ക്ക് രണ്ട് രൂപ വീതം വർധിച്ചു.
Story highlight : Grocery prices increased in the state.