നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനു അവസാനമിട്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്ക് ഷോ നിർത്തുന്നു.
ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്നും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
“ഒരു മാജിക് അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്.എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്.രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് എളുപ്പമല്ല.അതിനാൽ ഇനി പ്രൊഫഷണൽ ഷോകൾ നടത്തില്ല.
മാജിക് പൂർണമായി നിർത്തുകയാണ്.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം എന്നതാണ് എന്റെ വിലയേറിയ സ്വപ്നം.
അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ എന്നിവ സ്ഥാപിക്കണമെന്നാണ് എന്റെ ആഗ്രഹം “-ഗോപിനാഥ് മുതുകാട് പറയുന്നു.
കേരളത്തിലെ മജീഷ്യന്മാരിൽ ഏറ്റവും പ്രഗത്ഭനായ ഗോപിനാഥ് മുതുകാട് അന്തർദേശീയ തലത്തിൽ കീർത്തിനേടിയ മജീഷ്യൻ കൂടിയാണ്.നിരവധി വേദികളിൽ തന്റെ മായാജാലം കാഴ്ചവെച്ച് ഗോപിനാഥ് മുതുകാട് കാണികളെ വിസ്മയിപ്പിച്ചു.
കേരളത്തിലെ ഏറ്റവും ജനകീയനായ മജീഷ്യൻ കൂടിയായ അദ്ദേഹം ആർക്കും മാജിക് പഠിക്കാനാവുമെന്ന രീതിയിൽ മാജികിന്റെ പ്രചാരകനുമായിട്ടുണ്ട്.
Story highlight : Magician Gopinath Muthukadu stops professional magic show