കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ നിയമം നടക്കുന്നു.
തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത : •അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc (CS/IT), IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം.
•കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററെന്ന നിലയിൽ ഡാറ്റാ സെന്റെറുമായി ബന്ധപ്പെട്ട് 5 വർഷത്തിന് മുകളിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
•സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം.
പ്രായപരിധി : 22 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. (ഉയർന്ന പ്രായപരിധി 50 വയസ്സ്.)
ശമ്പളം : പ്രതിമാസം 85,000 രൂപ.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ www.treasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
അപേക്ഷയുടെ പകർപ്പ് [email protected] എന്ന വെബ്സൈറ്റിൽ സമർപ്പിക്കണമെന്നാണ് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസിന്റെ അറിയിപ്പ്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Storyhighlight : Data Base administrator job vacancy at Kerala Treasury Department.