കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് സർക്കാർ.

Anjana

KPAC Lalitha
KPAC Lalitha

മലയാളത്തിന്റെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ്  ഏറ്റെടുത്ത് സർക്കാർ.

കരൾ സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുകയായിരുന്നു നടി കെപിഎസി ലളിത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വിദഗ്ധ ചികിത്സയ്‌ക്കായാണ് നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചു.

കുറച്ചു കാലമായി രോഗാവസ്ഥയിൽ കഴിയുകയായിരുന്നുവെങ്കിലും ടെലിവിഷൻ പരമ്പരകളിലുൾപ്പെടെ നടി സജീവമായിരുന്നു.

അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും കെപിസി ലളിത അഭിനയിച്ചിരുന്നു.അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story highlight :  Government took over the Treatment costs of KPAC Lalitha.