കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി.
കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച നിയമം നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണം.
പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് ലഭിക്കുന്നതിനായി അപേക്ഷിക്കാനുളള അനുമതിയും ഹൈക്കോടതി നൽകിയിട്ടുണ്ട്.
876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.പുനരധിവാസത്തിനായുള്ള അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് കോടതി ഉത്തരവിട്ടു
.Story highlight : High court restricts roadside trade in Kochi.