മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്.
സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീകെടുത്തുന്നതിനായി എട്ട് ഫയർ എഞ്ചിനുകൾ തുടർച്ചയായി മൂന്നുമണിക്കൂറിലേറെ നേരം പരിശ്രമിച്ചതിന്റെ ഫലമായാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
തീപിത്തത്തിന്റെ കാരണം വ്യക്തമല്ല.സാംസങിന്റെ വിപുലമായ സർവ്വീസ് സെന്ററും ഗോഡൗണും മുംബൈയിലെ വ്യവസായ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.
കോടിക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളാണ് കത്തിനശിച്ചത്.
പ്ലാസ്റ്റിക് കത്തിയതിനെ തുടർന്നുണ്ടായ കനത്തപുകമൂലം പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്.
Story highlight : Fire accident in Mumbai Samsung Center.