Headlines

Accidents, Kerala News

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.

House collapses Accident Kozhikode

കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്.

ഫയർഫോഴ്‌സും പോലീസും നാട്ടുകാരും സംയുക്തമായായി നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കെട്ടിടത്തിനുള്ളിൽ അകപ്പെട്ട 9 പേരെയും പുറത്തെത്തിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്.വീടിന്റെ രണ്ടാം നിലയുടെ പണി നടന്നുകൊണ്ടിരിക്കവെ വീട് തകർന്ന് വീഴുകയായിരുന്നു.

വിവരം അറിഞ്ഞതോടെ കുന്ദമംഗലം, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

കോൺക്രീറ്റ് സ്ലാബുകൾ മുറിച്ചു മാറ്റിയാണ് കെട്ടിടത്തിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചത്.

Story highlight :  House collapses Accident in Kozhikode,9 people rescued. 

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts