മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.

Anjana

sabarimala opens today
sabarimala opens today

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ശബരിമല തീർത്ഥാടനം പുനരാരംഭിക്കുകയാണ്.

ഇതിന്റെ ഭാഗമായി മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രനട തുറന്ന് ദീപം തെളിയിക്കും.

തുടർന്ന് വൈകിട്ട് 6 മണിക്ക് ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടക്കും.

നടതുറക്കുന്ന ദിവസമായ ഇന്ന് ഭക്തർക്ക് പ്രവേശമില്ല.വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുന്നത്.പ്രതിദിനം മുപ്പതിനായിരം പേർക്കാണ് പ്രവേശന അനുമതി നൽകുന്നത്.

കാലവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പ്രവേശനത്തിനു ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും.ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം അനുവദിക്കുന്നതല്ല.

ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് എന്നിവ കർശനമായും കരുതേണ്ടതാണ്.

Story highlight : Sabarimala will reopen from today for Mandala-Makaravilak.