വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തി.
മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ കോളനി നിവാസിയായ ബിന്നി വാങ്ങിയ റേഷൻ അരിയിലാണ് ചത്ത പാമ്പിന്റെ ആവശിഷ്ടം കണ്ടെത്തിയത്.
തിടങ്ങഴി റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അമ്പത് കിലോ റേഷന്‍ അരിയില്‍ നിന്നുമാണ് ചത്ത പാമ്പിന്റെ അവശിഷ്ടം ലഭിച്ചത്.
രണ്ട് ദിവസമായി ഈ ചാക്കിലെ അരിയില്‍ നിന്നും ബിന്നിയുടെ കുടുംബം ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നു.
രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ നിന്നും പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
വിഷയത്തില്‍ അധികൃതര്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തിൽ കോഴിക്കോടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അന്ന് വടകര വള്ളിക്കാട് അയിവളപ്പ് കുനിയല്‍ രാജു വാങ്ങിയ റേഷൻ അരിയിൽ നിന്നുമാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ പരിശോധന നടത്തിയിരുന്നു.
Story highlight : Dead snake found in ration rice at Wayanad.