പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി പ്രവേശനം ; അവസാന തീയതി ഡിസംബർ 3

നിവ ലേഖകൻ

Nursing degree Admission
Nursing degree Admission

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : •ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്സ് പരീക്ഷയും പാസായിരിക്കണം.

• അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

പ്രായപരിധി : അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്.

സർവ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ് പ്രായപരിധി.

അപേക്ഷിക്കേണ്ട രീതി : താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷാർഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷകർക്ക് ഓൺലൈൻ വഴിയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാൻ സാധിക്കും.

  വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്

വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി അപേക്ഷിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തിയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയായിരിക്കും പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് 04712560363 എന്നീ നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Post Basic B.Sc. Nursing degree Admission.

Related Posts
കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

  അമ്മയുടെ തലപ്പത്തേക്ക് ശക്തർ വരണം; ആസിഫ് അലിയുടെ പ്രതികരണം
സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 73280 രൂപ
Kerala gold rate

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 400 രൂപ Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

  സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more