സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

Anjana

kerala private bus strike
 kerala private bus strike

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ ഈ മാസം 18 ആം തീയതിക്കകം പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.


വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യബസുകൾ സമരം പ്രഖ്യാപിച്ചത്.

കൊവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയതെന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു.

സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.

Story highlight : kerala private bus strike postponed.