സ്വർണ വില കുതിച്ചുയരുന്നു ; ഒരു ഗ്രാമിനു 40 രൂപ വർധിച്ചു.

Anjana

Gold prices increased
 Gold prices increased

സംസ്ഥാത്ത് സ്വർണ വില വർധിച്ചു.ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 രൂപയായിരുന്നു.എന്നാലത് 40 രൂപ കൂടി 4510 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണവില 35760 രൂപയായിരുന്നു.ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണ വില 36080 രൂപയായി മാറി.

ഇതിൽ 320 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.10 ഗ്രാം 22 കാരറ്റിന് ഇന്നത്ത സ്വർണവില 45100 രൂപയാണ്.

ഇന്നലെ ഇത് 44700 രൂപയായിരുന്നു.പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 49200 രൂപയാണ്. ഇതേ വിഭാഗത്തിൽ 48760 രൂപയാണ് ഇന്നലത്തെ സ്വർണവില.ഇന്നത്തെ സ്വർണവിലയിൽ 440 രൂപ വർധനയാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ വിവിധ സ്വർണാഭരണ ശാലകളിൽ വ്യത്യസ്ത നിരക്കുകളിൽ സ്വർണം വിൽക്കുന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കുക.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം.

Story highlight : Gold prices increased.