Headlines

Kerala News

കെഎസ്ആര്‍ടിസി സമരം രണ്ടാം ദിവസം; പ്രധാന റൂട്ടില്‍ സര്‍വീസ് നടത്താന്‍ തീരുമാനം.

KSRTC strike

ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തുന്ന സമരം രണ്ടാം ദിവസമായ ഇന്നും തുടരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും നിലച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലാണ്.

ദീർഘദൂര സർവീസുകളടക്കമാണ് മുടങ്ങിയത്.എന്നാൽ,സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ നിയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സർവ്വീസുകൾ നടത്തണമെന്നാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദേശം.

ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ദീർഘദൂര സർവ്വീസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വീസുകൾ തുടങ്ങിയവയും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.


എന്നാൽ രാവിലെ മുതൽ ഇത്തരത്തിൽ കാര്യമായ സർവീസുകളൊന്നും നടന്നിട്ടില്ല എന്നാണ് റിപ്പോർട്ട്‌.

Story highlight : Second day of KSRTC strike,

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts