രാജ്യത്തെ ഏറ്റവും വലിയ ധനികനും റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനുമായ മുകേഷ് അംബാനിക്ക് ലണ്ടനില് പുതിയ വീട് നിര്‍മ്മിക്കുന്നു.
ലണ്ടനിലെ ബക്കിങ്ഹാം ഷെയറില് 300 ഏക്കറോളം വരുന്ന സ്റ്റോക്പാര്ക്കിനെയാണ് അംബാനി പുതിയ വീടാക്കി മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്.
മുംബൈയിലെ കൂറ്റന് വീടായ ആന്റിലിയക്ക് സമാനമായ രീതിയിലായിരിക്കും ലണ്ടനിലെ പുതിയ വീടും നിർമിക്കുക.
ഈ വര്ഷത്തിന്റെ തുടക്കമാണ് 592 കോടി രൂപ വിലയില് അംബാനി സ്ഥലം വാങ്ങിയത്.അത്യാധുനിക സൗകര്യങ്ങളോടുകൂടിയായിരിക്കും ലണ്ടനിലെ പുതിയ വീട് ഒരുങ്ങുക.
മിനി ആശുപത്രി,49 ബെഡ് റൂമുകള്, പ്രാര്ഥനാ മന്ദിരം എന്നിവയടക്കം പുതിയ വീട്ടിൽ ഉണ്ടായിരിക്കും.പ്രധാനവീടായി ലണ്ടനിലെ വസതി മാറ്റാനാണ് അംബാനി കുടുംബത്തിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ വീടാണ് മുംബൈയിലെ അംബാനിയുടെ വീടായ ആന്റിലിയ.നാല് ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്ണം.
കൊവിഡ് കാലത്ത് ആന്റിലിയയിൽ താമസിച്ചിരുന്ന അംബാനി കുടുംബം ലണ്ടനില് മറ്റൊരു വീട് എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഈ വര്ഷത്തെ ദീപാവലി പുതിയ വീട്ടിലാണ് അംബാനിയും കുടുംബവും ആഘോഷിച്ചതെന്നാണ് റിപ്പോർട്ട്.
Story highlight : Mukesh Ambani builds new house in London.