Headlines

Crime News, Kerala News

മൊബൈല്‍ മോഷണം : ലക്ഷങ്ങൾ വില വരുന്ന മൊബൈല്‍ ഫോണുകളുമായി യുവാക്കള്‍ പിടിയില്‍.

mobile theft kozhikode
Representative Image

കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈൽ മോഷണം നടത്തിവരുന്ന യുവാക്കള്‍ പിടിയിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളുമായി കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് തിരുവനന്തപുരം പാങ്ങോട് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോകുന്നതായി പോലീസിനു നിരന്തരം പരാതികൾ ലഭിച്ചിരുന്നു.

ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരെ പോലീസ് പിടികൂടിയത്.തുടർന്ന് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ വിലയുള്ള ഫോണുകള്‍ പോലീസ് കണ്ടെത്തിയത്.

എന്‍ട്രി ലെവല്‍ ഫോണുകളിൽ തുടങ്ങി സ്മാര്‍ട്ട്ഫോണുകള്‍ വരെ ഇവര്‍ മോഷ്ടിച്ചിരുന്നു.

പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ ശേഷം റിമാന്‍റ് ചെയ്തു.

Story highlight : 2 youths arrested for mobile theft.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts