കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി ; ദീർഘദൂര സർവീസുകളടക്കം നിലച്ചു.

Anjana

KSRTC unions strike today kerala
KSRTC unions strike today kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്.ഒൻപതു വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല.കഴി‍ഞ്ഞദിവസം രാത്രി ചേർന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സമരത്തിൽ ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും.സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യർഥന മൂന്ന് യൂണിയനുകളും തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെഎസ്ആര്‍ടിസി പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

Story highlight : KSRTC unions strike begins from today.