
തൃശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ രണ്ടു ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.ഫുട്ബോൾ കളിച്ച ശേഷം മന്ദാരംകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിൽ ആറാട്ടുപുഴ സ്വദേശിയായ പതിനാല് വയസുകാരൻ ഗൗതമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗൗതമിനോടൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തായ ഷിജിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
സ്ഥിരമായി ആളുകൾ കുളിക്കാറുള്ള കടവാണിതെങ്കിലും പുഴയിൽ ചെളി കൂടിയതിനാൽ കാലുകൾ താഴ്ന്നതാകാം മരണ കാരണമെന്ന് നാട്ടുകാർ പറയുന്നു.ഇരുവരും ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു.
Story highlight : Children fell into the river and died.