വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം ; മലയാളി യുവാവ് പിടിയിൽ.

Anjana

attack Vijay Sethupathi Airport
attack Vijay Sethupathi Airport

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ബെംഗളൂരു  മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തിനുനേരെ അക്രമണം നടത്തിയത്.ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി.

നടനുമൊത്ത് സെൽഫി എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലെത്തിയത്.
അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുമൂലം താരത്തിന് മർദ്ദനം ഏറ്റിട്ടില്ല.പ്രതിയായ ജോൺസൺ മദ്യപിച്ചിരുന്നുവെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും സ്വമേധയാ കേസെടുക്കുമെന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്ന വിജയ് സേതുപതിയെ ജോൺസൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ  ചവിട്ടുന്നതായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ താരം മുന്നോട്ട് ആഞ്ഞ് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.

Story highlight : Malayalee youth arrested for attack against Vijay Sethupathi in Airport.