
തന്റെ പതിനെട്ടാം വയസ്സില് ലോകസുന്ദരിപ്പട്ടത്തിനു അർഹയായ താരമാണ് പ്രിയങ്ക ചോപ്ര.സോഷ്യല് മീഡിയയിൽ വളരെ അധികം സജ്ജീവമായ താരം തന്റേതായ ഫാഷന് സ്റ്റേറ്റ്മെന്റ് സമ്മാനിക്കാന് എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ചുള്ള തന്റെ പുത്തൻ ലൂക്കിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോയിൽ ഗോള്ഡന്- ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയും ചോളിയുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.ഫ്ലോറൽ മിററർ ബ്ലൗസാണ് പെയര് ചെയ്തിരിക്കുന്നത്. അർപ്പിത മേത്ത ഡിസൈന് ചെയ്തിരിക്കുന്ന ഈ ഫ്ലോറൽ പ്രിന്റ് ചെയ്ത ലെഹങ്കയുടെ വില 79,000 രൂപയാണ്.ഹെവി ജ്വല്ലറിയാണ് ഇതിനോടൊപ്പം താരം അണിഞ്ഞിരിക്കുന്നത്.
എല്ലാവർക്കും ദീപാവലി ആശംസകൾ എന്ന അടിക്കുറിപ്പോടെ
ഇന്സ്റ്റഗ്രാമിലൂടെ പ്രിയങ്ക ചിത്രങ്ങള് പങ്കുവച്ചിരിക്കുന്നത്.ഒപ്പം ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും പകരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ദീപാലി ലുക്കിനെ പ്രശംസിച്ചുകൊണ്ട് ഭര്ത്താവ് നിക് ജോനാസ് അടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
Story highlight : Diwali look of Priyanka Chopra.










