കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

Anjana

covaccine
covaccine

ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിനു അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാസങ്ങൾ നീണ്ട പ്രയത്നങ്ങൾക്ക് ഒടുവിലാണ് കൊവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.


വാക്സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് മുൻപാകെ അവതരിപ്പിച്ച ശേഷമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ഇതോടെ കൊവാക്‌സിൻ സ്വീകരിച്ചവരുടെ വിദേശയാത്രാ പ്രശ്‌നത്തിന് പരിഹാരമുണ്ടായേക്കും.

കഴിഞ്ഞ മാസം അവസാനത്തോടെ കൊവാക്സിനു അംഗീകാരം ലഭിച്ചെക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം നീളുകയായിരുന്നു.

കൊവാക്‌സിന് ലോകത്തിന്റെ അംഗീകാരം ലഭിച്ചതോടെ കോവിഡ് -19 നു എതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്ക് വഹിക്കാൻ ഇതിലൂടെ സാധിക്കും.

Story highlight : Covaxin approved by the World Health Organization.