Headlines

Accidents, Kerala News

ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത അപകടം ; ഒരു മരണം.

തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരണപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന്‍ നായരാണ് മരിച്ചത്.

അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സോമന്‍ നായർ ഉൾപ്പെടെ ആറു പേർക്കാണ് പരിക്കേറ്റത്. ഇവരിൽ അഞ്ചുപേരും കുട്ടികളാണ്.

ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.


രാവിലെ 8.50 മണിയോടെയാണ് ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവിൽ അപകടമുണ്ടായത്.

പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ് വളവ് തിരിയുന്നതിനിടെ ബസിന്റെ പിന്‍വശം വെയ്റ്റിങ് ഷെഡിൽ തട്ടിയതോടെ ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു.

ഈ സമയം ഷെഡില്‍ ഉണ്ടായിരുന്ന ആറുപേരെ പരിക്കേറ്റതിനെ തുടർന്ന് ആദ്യം ആര്യനാട് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

ഷെഡിന് കാലപ്പഴക്കം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.ബസിന് അമിത വേഗം ഉണ്ടായിരുന്നില്ലെന്നും ബസ് ചെറുതായി തട്ടിയ ഉടനെ ഷെഡ് പൂര്‍ണമായും തകര്‍ന്നു വീഴുകയുമായിരുന്നുവെന്നും പ്രദേശവാസി കൂട്ടിച്ചേർത്തു.

Story highlight : Man died in aryanad ksrtc bus accident.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts