കാബൂളിലെ സൈനിക ആശുപത്രിയില്‍ ഭീകരാക്രമണം ; 19 മരണം.

Anjana

terrorist attack military hospital
terrorist attack military hospital

കാബൂള്‍ : കാബൂളിലെ സൈനിക ആശുപത്രിയില്‍ ഭീകരാക്രമണത്തിൽ 19 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ആശുപത്രിക്ക് നേരെയുള്ള ആക്രണം. ഭീകരാക്രമണത്തിന്റെ പിന്നിൽ തങ്ങളാണെന്ന് ടെലഗ്രാം ചാനലിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍(ഐഎസ്-കെ) അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ച് ഐഎസ് ഗ്രൂപ്പുകള്‍ ഒരുമിച്ചായായിരുന്നു ആക്രമണം നടത്തിയത്.ഐഎസിനെതിരെ താലിബാന്‍ രംഗത്തെത്തുകയും 15 മിനിറ്റിനുള്ളില്‍ ഐഎസ് ആക്രമണത്തെ താലിബാന്‍ സൈന്യം തുരത്തുകയും ചെയ്തു.

അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്‍മാരെയുമാണ് ഐഎസ് ലക്ഷ്യമിടുന്നതെന്ന് താലിബാന്‍ വക്താവ് സബീനുല്ല മുജാഹിദ്  പറയുകയുണ്ടായി.

താലിബാന്‍ സൈന്യം ഹെലികോപ്ടറിലെത്തി ആശുപത്രി മേല്‍ക്കൂരവഴി ഇറങ്ങിയായിരുന്നു ഐഎസ് ആക്രമണത്തെ താലിബാന്‍ സൈന്യം തുരത്തിയത്.

ആശുപത്രി കവാടത്തില്‍ ചാവേര്‍ ആക്രമണവും ആശുപത്രിക്കുള്ളില്‍ തോക്കുധാരികളുടെ ആക്രമണവുമാണ് ഉണ്ടായത്.ആക്രമണത്തെ തുടർന്ന് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Story highlight : 19 deaths in a terrorist attack on a military hospital in Kabul.