ശ്രീനഗർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകർക്കായി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിൽ ഒരു ഭീകരനെ പിടികൂടി.
ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് കുപ്വാര ജില്ലയിലെ താക്കിയ ബാദർകോട്ട്മേഖലയിൽ നടത്തിയ റെയ്ഡിലാണ് ആദിൽ ഹസൻ എന്നു പേരുള്ള ഭീകരൻ പിടിയിലായത്.
രണ്ട് ഏകെ-47 റൈഫിളുകളും രണ്ട് ഏകെ 47 മാഗസിനുകളും 208 റൗണ്ട് വെടിയുണ്ടകളും ഒപ്പം നാല് പിസ്റ്റളുകൾ, ബ്രൗൺഷുഗർ എന്നിവയും ഇയാളിൽ നിന്ന് സൈന്യം പിടിച്ചെടുത്തു.
മേഖലയിലെ പദ്ന പ്രാറ എന്ന പ്രദേശത്ത് താമസിക്കുന്ന ആദിൽ വർഷങ്ങളായി മയക്കുമരുന്ന് കടത്തുന്ന ഭീകരനാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
അതിർത്തികടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും ഭീകരർക്കു എത്തിക്കുകയാണ് ആദിൽ ചെയ്തുവരുന്നത്.
ഫറാസ് അഹമ്മദ് എന്നയാളുടെ വീട് കേന്ദ്രീകരിച്ചാണ് ആദിൽ പ്രദേശത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്നത്റെയ്ഡ് സമയത്ത് ഫറാസ് രക്ഷപെട്ടതായാണ് വിവരം.
Story highlight : Terrorist arrested with weapons and drugs in Jammu and Kashmir.